ഇടുക്കി:സർക്കാർ സ്ഥാപനമായ കെൽട്രോൺ നോർക്ക റൂട്ട്‌സ് അറ്റസ്റ്റേഷന് യോഗ്യമായ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈൽ ഫോൺ ടെക്നോളജി, ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് എന്നീ പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിലേക്കും കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്‌ജെറ്റ് ടെകനോളജീസ് എന്ന ഡിപ്ലോമ കോഴ്‌സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, സാന്റോ കോംപ്ലക്‌സ്, റെയിൽവേ സ്റ്റേഷൻ റോഡ്, പെട്രോൾ പമ്പ് ജംഗ്ഷൻ, ആലുവ എന്ന വിലാസത്തിലോ 8136802304 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്