ഇടുക്കി: ബ്ലോക്ക് പഞ്ചായത്ത് റിസേഴ്സ് സെന്ററിലേക്ക് അഡീഷണൽ ഫാക്കൽറ്റിയെ തിരഞ്ഞെടുക്കുന്നു. അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം, എംഎസ്ഡബ്യൂ/എംബിഎ(എച്ച്ആർ)എംഎ സോഷ്യോളജി/ഡെവലപ്മെന്റ് സ്റ്റഡീസ്, 3 വർഷം പ്രവ്യത്തി പരിചയം എന്നിവയാണ് യോഗ്യത.പ്രതിഫലം പ്രതിമാസം 25000 രൂപ . 40 വയസ്സ് കഴിയാൻ പാടില്ല. അപേക്ഷകൾ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്. അവസാന തീയതി 17 ന് വൈകുന്നേരം 5 മണി. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അയൽക്കൂട്ട അംഗം/ഓക്സിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും , ഡിമാന്റ് ഡ്രാഫ്ടും ഉള്ളടക്കം ചെയ്യേണ്ടതാണ്. അപേക്ഷ കവറിന് മുകളിൽ 'ബ്ലോക്ക് പഞ്ചായത്തുകളിൽ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയില അഡീഷണൽ ഫാക്കൽറ്റി അപേക്ഷ' എന്ന് രേഖപ്പെടുത്തണം. കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്ററുടെ മേൽവിലാസം എന്നിവ www.kudumbashree.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ അയക്കേണ്ട വിലാസംജില്ലാമിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ, കുയിലിമല, പിൻ 685603