ksrtc
കട്ടപ്പന കെ എസ് ആർ ടി സി സബ് ഡിപ്പോ. വാഹനങ്ങൾ കടന്നുചെല്ലുന്ന ഭാഗത്ത് ചെളികുണ്ടായി മാറിയ നിലയിൽ.

>ആവശ്യത്തിന് ജീവനക്കാരില്ലാതെ കെ. എസ്. ആർ. ടി. സി ഡിപ്പോ

>സ്ഥലപരിമിതിയിൽ വർക്ക്ഷോപ്പ് പ്രവർത്തനം

കട്ടപ്പന: നഷ്ടമില്ലാതെയും സർവീസുകളിൽ വിമർശനമില്ലാതെയും പ്രവർത്തിക്കുന്ന കെ എസ് ആർ ടി സി സബ് ഡിപ്പോയാണ് കട്ടപ്പനയിലേത്. എന്നാൽ ഡിപ്പോയുടെ നിലവിലെ ഭൗതിക സാഹചര്യങ്ങൾ ഏറെ പരിതാപകരമാണ്. വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് വർക്ഷോപ്പിന് സ്ഥലമില്ല.ഒപ്പം വർക്ഷോപ്പിൽ ആവശ്യത്തിന് ജീവനക്കാരോ ഉപകരണങ്ങളോ ഇല്ല.വാഹനങ്ങളുടെ അടിയിൽ കയറി പണികൾ നടത്താൻ റാമ്പ് ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണ് ജീവനക്കാർക്ക് വരുത്തിവയ്ക്കുന്നത്.റാമ്പിന്റെ ആഭാവത്തിൽ സർസീവ് കഴിഞ്ഞ് അറ്റകുറ്റ പണികൾക്കായി എത്തുന്ന വാഹനങ്ങളുടെ അടിയിൽ ചൂട് സഹിച്ചാണ് തൊഴിലാളികൾ പണിയെടുക്കുന്നത്.ഒപ്പം വിവിധ വർക്ഷോപ്പ് ഉപകരണങ്ങളുടെ കുറവിൽ നട്ടം തിരിയുകയാണ് ഡിപ്പോയിലെ വർക്ഷോപ്പ്.

ഗതികേടിൽ

ജീവനക്കാർ

ഡിപ്പോയിലെ ശുചിമുറികൾ പാടെ ഉപയോഗശൂന്യമാണ്. ജീവനക്കാർക്ക് താമസിക്കാൻ ആവശ്യത്തിന് കോട്ടേഴ്സ് സംവിധാനം ഇല്ല. ഇതോടെ സ്വന്തം പോക്കറ്റിൽനിന്നും പണം മുടക്കി ലോഡ്ജുകളിൽ താമസിക്കേണ്ട ഗതികേടിലാണ് ജീവനക്കാർ.
ഡിപ്പോയിലേക്ക് കടന്നുവരുന്നവരെ സ്വികരിക്കുന്നത് ചെളി നിറഞ്ഞ വഴികളാണ്.ഡിപ്പോയ്ക്ക് ഉള്ളിൽ മുഴുവൻ വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടിരിക്കുന്നതും.

വാഗ്ദാനം

മാത്രം മിച്ചം

നിരവധി പാരാധീനകൾ നാളുകളയി തുടരുമ്പോഴും വാഗ്ദാനങ്ങളും തുടരുകയാണ്. 2018 ൽ ഡിപ്പോയിക്ക് പിന്നിൽ വൻ മണ്ണിടിച്ചിൽ ഉണ്ടതോടെ സ്ഥലം പാതിയായി കുറഞ്ഞിരുന്നു. തുടർന്ന് മണ്ണ് മാറ്റി സുരക്ഷക്കായി ഭീമൻ കോൺക്രീറ്റ് ഭിത്തി നിർമിക്കാൻ കോടികളാണ് ജനപ്രതിനിധികൾ വാഗ്ദാനം ചെയ്തത്. എന്നാൽ നാളിതുവരെയായി നടപടിയില്ല. ഇതോടെ ഇപ്പോഴും അപകടം പതിയിരിക്കുന്നിടത്താണ് ഡിപ്പോ പ്രവർത്തിക്കുന്നത്.ഡിപ്പോയുടെ പരാധീനകൾ അടിയന്ദരമായി പരിഹരിക്കാൻ മന്ത്രി തലത്തിൽ നടപടി ഉണ്ടാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.