തൊടുപുഴ: മുനിസിപ്പൽ ഒമ്പതാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യു. ഡി എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗ് സ്വതന്ത്രൻ ജോർജ്ജ് ജോൺ കൊച്ചുപറമ്പിൽ മൽസരിക്കുമെന്ന് മുസ്ലിം ലീഗ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് എ .എം ഹാരിദ് അറിയിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ ഭാരവാഹികളുടെയും ഒമ്പതാം വാർഡ് ഭാരവാഹികളുടെയും യോഗത്തിലാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്.യോഗത്തിൽ ജന.സെക്രട്ടറി എം .എ കരിം, മുനിസിപ്പൽ പ്രസിഡന്റ് പി .കെ മൂസ, ജനറൽസെക്ര ട്ടറി എ. എം നജീബ്, ട്രഷറർ പി .എൻ സിയാദ് എന്നിവർ പങ്കെടുത്തു. ജൂലായ് 30 നാണ് ഉപതിരഞ്ഞെടുപ്പ്. വാർഡ് കൗൺസിലറായിരുന്ന മുൻ നഗരസഭാ വൈസ് ചെയർപേഴ്സൺ ജെസി ജോണിയെ കൂറുമാറ്റത്തിന്റെ പേരിൽ അയോഗ്യയാക്കതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വ്യാഴാഴ്ച്ച വരെ നോമിനേഷൻ സ്വീകരിക്കും. എൽ. ഡി. എഫ് സ്ഥാനാർത്ഥിയെ അടുത്ത ദിവസം പ്രഖ്യാപിക്കും.