തൊടുപുഴ: ദേശീയ വായന ദിന മാസാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പി.എൻ.പണിക്കർ ഫൗണ്ടേഷൻ വായനദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം 13 ന് രാവിലെ 10ന് തൊടുപുഴ വിമല പബ്ലിക് സ്‌കൂളിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് ഡോ.കെ സോമൻ അദ്ധ്യക്ഷത വഹിക്കും.ജില്ലാ ജനറൽ സെക്രട്ടറി ലാലു ചകനാൽ മുഖ്യപ്രഭാഷണം നടത്തും.പ്രീ പ്രൈമറി വിഭാഗം, എൽ. പി.വിഭാഗം കുട്ടികൾക്കായി ചിത്രരചന (കളർ), യു.പി.വിഭാഗം കുട്ടികൾക്കായി പദ്യപാരായണം (മലയാളം), ഹൈസ്‌കൂൾ കുട്ടികൾക്കായി ക്വിസ് മത്സരം, പദ്യ പാരായണം (മലയാളം) എന്നിവയാണ് സംഘടിപ്പിക്കുന്നത്.ക്വിസ് മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വെള്ളിയാഴ്ച യ്ക്കുമുമ്പായി പേര് രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷനും വിവരങ്ങൾക്കും ഫോൺ:8547658371,7907133632,9447105821