വണ്ടിപ്പെരിയാർ : നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയിസ് മുൻ ജില്ലാ സെക്രട്ടറിയും തേക്കടി പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനുമായ വണ്ടിപ്പെരിയാർ നെല്ലിമല വട്ടപ്പറമ്പിൽ വീട്ടിൽ ജി മനോഹരൻ (60) നിര്യാതനായി.സംസ്‌കാരംഇന്ന് വൈകിട്ട് നാലിന് വണ്ടിപ്പെരിയാർ നെല്ലിമലയിലെ വീട്ടുവളപ്പിൽ.2016 മുതൽ 2022 വരെ എൻ.എഫ്പിഇ ജി.ഡി.എസ് ജില്ലാ സെക്രട്ടറിയായിരുന്ന മനോഹരൻ കിഡ്നി സംബന്ധമായ രോഗത്തിന് ചികിത്സയിൽ ആയിരുന്നതിനാൽ രണ്ടുവർഷം മുമ്പ് പദവിയിൽ നിന്ന് ഒഴിവായി. നിലവിൽ പോസ്റ്റൽ ആൻഡ് എംപ്ലോയീസ് ജില്ലാകോ ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്റാണ്.ഭാര്യ: കാഞ്ചന. മക്കൾ: മഹിത, മഞ്ജിത്ത്.മരുമകൻ: പ്രസൂൺ.