സ്പ്രിംഗ് വാലി : എസ്. എൻ. ഡി. പി യോഗം സ്പ്രിംഗ്വാലി ശാഖായോഗത്തിൽ പ്രവർത്തിച്ചു വരുന്ന വയൽ വരം കുടുംബയോഗത്തിന്റെ രണ്ടാമതു വാർഷികം ഹരിസുതന്റെ ഭവനത്തിൽ നടത്തി. യോഗത്തിൽ ശാഖാസെക്രട്ടറി സുനിൽ അദ്ധ്യക്ഷത വഹിച്ചു .കുടുബയോഗം കൺവീനർ സന്ധ്യ സജിമോൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു ശാഖാ പ്രസിഡന്റ് ഹരി സുതൻ യോഗം ഉദ്ഘാടനം നിർവ്വഹിച്ചു തുടർന്ന് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു കുടുംബയോഗം കൺവീനറായി സൗമ്യാ സന്തോഷിനെയും അഞ്ചംഗ കമ്മറ്റി മെമ്പർമാരേയും തിരഞ്ഞെടുത്തു. ഓമന നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.