മുട്ടം: മുട്ടം- കാക്കൊമ്പ് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് വലിയ മരം റോഡിന് കുറുകെ വീണത്. ഇതിന്റെ ശിഖരങ്ങൾ വൈദ്യുതി ലൈനിലേക്കും പതിച്ചതോടെ പ്രദേശത്തെ വൈദ്യുതി വിതരണവും മുടങ്ങി. മരം വീണ സമയം റോഡിൽ വാഹനങ്ങളോ കാൽ നടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. പിന്നീട് മരം വെട്ടിമാറ്റി ഗതാഗതവും വൈദ്യുതി വിതരണവും പുനഃസ്ഥാപിച്ചു.