ഇടുക്കി: മത്സ്യവകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സാഫിന്റെ (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ) സൂക്ഷ്മ തൊഴിൽ സംരംഭങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഒരു മിഷൻ കോർഡിനേറ്ററെ ജില്ലാ അടിസ്ഥാനത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ (785/ രൂപ) നിയമിക്കുന്നു. യോഗ്യത; എം എസ് ഡബ്ല്യൂ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് / എം.ബി.എ മാർക്കറ്റിംഗ്
ഇരുചക്രവാഹന ലൈസൻസ് അഭിലഷണീയം.പ്രായപരിധി 35 വയസിൽ കവിയരുത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം (ഉണ്ടെങ്കിൽ) എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകർപ്പ് സഹിതം വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ 20 ന് വൈകുന്നേരം 5 ന് മുമ്പായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി പൈനാവ് പി.ഒ. പിൻ കോഡ് 685603 എന്ന മേൽ വിലാസത്തിൽ നേരിട്ടോ, തപാൽ മുഖാന്തിരമോ (adidkfisheries@gmail.com അഡ്രസ്സിലോ അയക്കേണ്ടതാണ്. ഫോൺ: 04862 233226