ഇടുക്കി: കേരള സർക്കാർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ പ്രൈമറി സ്‌കൂൾ ഹിന്ദി അദ്ധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ
ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻകോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകളോ ഡിഗ്രിയോ വിജയിച്ചവർക്ക് ചേരാം. പ്രായപരിധി : 17 നും 35 നും ഇടയിൽ . പട്ടികജാതി, പട്ടികവർഗക്കാർക്കും പിന്നാക്കവിഭാഗക്കാർക്കും സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. പ്രിൻസിപ്പാൾ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ അപേക്ഷിക്കുക. ഫോൺ: 8547126028, 04734296496.