ഇടുക്കി: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മിഷൻ വാത്സല്യ വഴി നടപ്പിലാക്കുന്ന ഓ. ആർ.സി പദ്ധതിയുടെ ജില്ലയിലെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്‌സ് പേഴ്‌സൺമാരെ തിരഞ്ഞെക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയവും ഉള്ളവർക്കും അല്ലെങ്കിൽ ബിരുദവും 2 വർഷം കുട്ടികളുടെ മേഖലയിലെ പ്രവർത്തി പരിചയവും പരിശീലനമേഖലയിലെ പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. മൂന്നാർ , മറയൂർ , പീരുമേട് , കുമളി എന്നീ സ്ഥലങ്ങളിൽ നിന്നുള്ള തമിഴ് ഭാഷ കൈകാര്യം ചെയ്യുന്നവർക്ക് മുൻഗണന . അപേക്ഷകൾ 15 നു മുൻപായി ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ എത്തിക്കേണ്ടതാണ് . വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസർ , ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് , പൈനാവ് പി .ഒ , ഇടുക്കി 685603 ഫോൺ. 7907314875