പൊന്നന്താനം : ഗ്രാമീണവായനശാലയിൽ ബാലവേദി സെമിനാറും മത്സരങ്ങളും തിരഞ്ഞെടുപ്പും ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടി​ന് വായനശാല ഓഡിറ്റോറിയത്തിൽ നടത്തും. യോഗത്തിൽ പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ സുമേഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കും. സ്റ്റിഫാനി പട്ടേരി ലക്ഷ്യബോധം പഠനത്തിൽ എന്ന വിഷയം അവതരിപ്പിച്ച് ക്ലാസ്സ് എടുക്കും. ശശികലാ വിനോദ് ക്വി​സ്സ് മത്സരം നയിക്കും. ഭാരവാഹികളെ തിരഞ്ഞെടുക്കും. തുടർന്ന് ചർച്ചയും മത്സരവും സംഘടിപ്പിക്കും. വി. ജെ ജോസഫ്, വിൻസന്റ് മാത്യു, ഷിജോ അഗസ്റ്റിൻ, പ്രിന്റു രഞ്ജു എന്നിവർ നേതൃത്വം കൊടുക്കും.