തൊടുപുഴ :റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടുക്കണ്ടം ഐ.എം.എ ഓഡിറ്റോറിയത്തിൽ നടത്തി. പ്രസിഡന്റായി ജോബ് കെ ജേക്കബും സെക്രട്ടറിയായി ബെന്നി ഇല്ലിമൂട്ടിലും ട്രഷറാറായി ഡോ. സി.വി ജേക്കബും സ്ഥാനമേറ്റു. ഡീൻ കുര്യാക്കോസ് എം. പി മുഖ്യപ്രഭാഷണം നടത്തി. മുൻ ഡിസ്ട്രിക്ട് ഗവർണർ രാജ് മോഹൻ നായർ മുഖ്യാതിഥിയായിരുന്നു. ആതുരാരോഗ്യ സേവന മണ്ഡലങ്ങളിൽ നിറ സാന്നിദ്ധമായിരിക്കുന്ന റോട്ടറി ക്ലബ്ബ്, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾക്ക് പുറമേ ബ്ലോസം എന്ന പേരിൽ ഡിസ്ട്രിക്രിന്റെ സഹകരണത്താൽ പുതിയൊരു സാമൂഹിക സേവന പദ്ധതി കൂടി ആരംഭിക്കുന്നതായി പ്രസിഡന്റ് ജോബ് കെ ജേക്കബ് അറിയിച്ചു.