ഇടുക്കി: എൻ.ജി.ഒ അസോസിയേഷൻ ഇടുക്കി ബ്രാഞ്ച് 49-ാം വാർഷിക യോഗവും പ്രതിനിധി സമ്മേളനവും നടന്നു.
സംസ്ഥാന സെക്രട്ടറി ബി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഓരോ മാസം കടന്നുപോകുമ്പോഴും സർക്കാർ ജീവനക്കാർ കടക്കെണിയിൽ ആവുകയാണെന്ന് അദ്ദേഹം പറഞ്ഞു. , ബ്രാഞ്ച് പ്രസിഡൻ്റ് ജോയ്സ് ആന്റണി അദ്ധ്യക്ഷത വഹിച്ചു.
മൂന്ന് വർഷത്തിൽ അധികമായി ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന ജീവനക്കാരെ മറ്റാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഷാജിദേവസ്യ മുഖ്യപ്രഭാഷണം നടത്തി. ഷീഹാബ് പരീത്,സി. എസ് ഷമീർ,സാജു മാത്യു, കെ.പി.വിനോദ്, ഷിന്റോ പോൾ എന്നിവർ സംസാരിച്ചു.രാജ്മോൻ എം .എസ് സ്വഗതവും മാത്യു ജോസഫ് നന്ദിയും രേഖപ്പെടുത്തി.