police
വിദേശമദ്യശാലയ്ക്ക് സമീപത്തു നിന്നും കണ്ടെത്തിയ കഞ്ചാവ് ചെടി എക്സൈസ് ഉദ്യോഗസ്ഥർ പിഴുതെടുക്കുന്നു.

കട്ടപ്പന : പേഴുംകവല ബെവ്‌കോ ഔട്ട്‌ലെറ്റിനുസമീപം കഞ്ചാവ് ചെടി കണ്ടെത്തി. ചൊവ്വാഴ്ച്ച രാവിലെയാണ് കട്ടപ്പന എക്‌സൈസ് സംഘം പരിശോധന നടത്തിയത്. മേഖല കേന്ദ്രീകരിച്ച് മദ്യപാനികൾ തമ്പടിച്ചതായുള്ള പരാതി അന്വേഷിക്കാനെത്തിയതായിരുന്നു സംഘം. ഇതിനിടെയാണ് റോഡ് പുറമ്പോക്കിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്. ചെടിക്ക് 100 സെന്റിമീറ്റർ ഉയരമുണ്ട്. ചെടി പിഴുതെടുത്ത് എക്‌സൈസ് ഓഫീസിലേക്ക് മാറ്റി. എക്‌സൈസ് ഇൻസ്‌പെക്ടർ സെന്തിൽകുമാർ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.എം അബ്ദുൾ സലാം, കെ .എൻ രാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് എബ്രഹാം, ബിജി കെ ജെ എന്നിവരാണ് പരിശോധന നടത്തിയത്.