lahari
ഇടുക്കി ആർ. ശങ്കർ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ സെമിനാർ സെന്റ് മേരീസ് ഹയർസെക്കന്ററി​ സ്‌കൂൾ പ്രിൻസിപ്പാൾ സിബിച്ചൻ തോമസ് ഉദ്ഘാടനം ചെയ്യുന്നു.

ചെറുതോണി: ഇടുക്കി ആർ. ശങ്കർ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി​. മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന സെമിനാറി​ൽ ലൈബ്രറി പ്രസിഡന്റ് ലിജോ കുഴിഞ്ഞാലികുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ സിബിച്ചൻ തോമസ് സെമിനാർ ഉദ്ഘാടനം ചെയ്തു. തങ്കമണി സിവിൽ എക്‌സൈസ് ഓഫീസർ ബിനു ജോസഫ് ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു. പി. ടി .എ പ്രസിഡന്റ് സണ്ണി മാത്യു കല്ലേകാവുങ്കൽ, എം.പി .ടി എ പ്രസിഡന്റ് സിന്ധു രഘുനാഥ് എന്നിവർ പ്രസംഗി​ച്ചു. ലൈബ്രറി സെക്രട്ടറി തങ്കച്ചൻ മാണി സ്വാഗതവും ലൈബ്രേറിയൻ ശ്രീലാൽ നന്ദിയും പറഞ്ഞു.