കട്ടപ്പന: നഗരസഭയിൽ മാലിന്യ മുക്ത നവകേരളം ശില്പശാല സംഘടിപ്പിച്ചു.മാലിന്യ മുക്തനവകേരളത്തിൽ സംസ്ഥാന, ജില്ലാ, നഗര സഭ തല നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഹരിത കർമ്മസേന പ്രവർത്തനങ്ങളുടെ രീതികൾ തുടങ്ങിയവയാണ് ശില്പ്പശാലയിൽ ചർച്ച ചെയ്തത്.നഗരസഭ ചെയർ പേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ.കെ.ജെ ബെന്നി അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ലീലാമ്മ ബേബി, സിബി പാറപ്പായിൽ, മനോജ് മുരളി, ഐബി മോൾ രാജൻ ,അസി.ഡയറക്ടർ ശ്രീലേഖ , സെക്രട്ടറി ആർ. മണികണ്ഠൻ തുടങ്ങിയർ സംസാരിച്ചു.നഗരസഭ കൗൺസിലർമാർ ,കുടുംബശ്രീ, ഹരിത കർമ്മസേന,ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.