ഇടുക്കി: ജില്ലയിലെ വനമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിയമസഭാ മന്ദിരത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രനുമായി മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് നേതാക്കൾ ചർച്ച നടത്തി. എം.എൽ.എമാരായ എം.എം. മണി, എ. രാജ, സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ, കേരള ബാങ്ക് ഡയറക്ടർ കെ.വി. ശശി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.