അടിമാലി: 77-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാൻ അടിമാലി പഞ്ചായത്ത് ഹാളിൽ കൂടിയ യോഗം തീരുമാനിച്ചു. അറ്റാഡ്സിൻ്റെ ആഭിമുഖ്യത്തിൽ ചേർന്ന ആലോചനായോഗത്തിൽ അറ്റാഡ്സ് പ്രസിഡൻ്റ് പി.വി.സ്ക്കറിയ അധ്യക്ഷത വഹിച്ചു.വിവിധ കക്ഷി നേതാക്കൾ, ക്ലബ് ഭാരവാഹികൾ, അദ്ധ്യാപകർ ,സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്തു ആലോചനയോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സോമൻ ചെല്ലപ്പൻ, അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനസ് ഇബ്രാഹിം, ബാബു കുര്യാക്കോസ്, ടി.എസ്.സിദ്ദിക്ക്, സി.ഡി.ഷാജി, കെ.എസ്.സിയാദ് എന്നിവർ പങ്കെടുത്തു.