തൊടുപുഴ: മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. തോമസ് ജോർജ് വെങ്ങാലുവക്കേലിന് പ്രൊഫസർ പദവി ലഭിച്ചു. മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജിന്റെ നാക് അക്രഡിറ്റേഷനിൽ എപ്ലസ് ഗ്രേഡിലെ ഏറ്റവും ഉയർന്ന സ്‌കോറായ 3.50 നേടുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നു.ചെന്നൈ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയിൽ 2018 മുതൽ ഡോക്ടറൽ കമ്മിറ്റി അംഗമാണ്. സി.എം.ഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ കോർപ്പറേറ്റ് മാനേജർ, മൂലമറ്റം സെന്റ് ജോസഫ്‌സ് അക്കാദമി ഫോർ ഹയർ എഡ്യൂക്കേഷൻ സ്ഥാപക ഡയറക്ടർ, വിവിധ യൂണിവേഴ്‌സിറ്റികളിലെ അസോസിയേറ്റ് പ്രൊഫസർ ,സെലക്ഷൻ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.. മഹാത്മഗാന്ധി സർവ്വകലാശാലയിലെ ഗവേഷക മാർഗദർശി കൂടിയാണ് ഫാ. ഡോ. തോമസ് ജോർജ് വെങ്ങാലുവക്കേൽ.