തൊടുപുഴ: ജൂണിയർ റെഡ്‌ക്രോസ് തൊടുപുഴ വിദ്യാഭ്യാസജില്ലാ കൗൺസിലേഴ്‌സ് യോഗം എപിജെ അബ്ദുൾ കലാം സ്‌കൂളിൽ നടന്നു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷാജി .എസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ റെഡ് ക്രോസിലെ സീനിയർ അംഗം പി.എസ്. ഭോഗീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സി. എ ജോസഫ് മുഖ്യാതിഥിയായിരുന്നു.ജില്ലാ ജെ ആർ സി പ്രസിഡന്റ് ജെയിംസ് റ്റി മാളിയേക്കൽ, ഹെഡ്മിസ്ട്രസ് ജയന്തി കെ.എസ് ,ജില്ലാ ജോയിന്റ് കോർഡിനേറ്റർ പി.എൻ സന്തോഷ്.അടിമാലി സബ് ജില്ലാ കോർഡിനേറ്റർ ജിജിമോൻ ഇ.കെ എന്നിവർ പ്രസംഗിച്ചു.