തൊടുപുഴ: വെങ്ങല്ലൂർ ചെറായിക്കൽ സുബ്രഹ്മണ്യ സ്വാമി ഗുരുദേവ ക്ഷേത്രത്തിൽ ഷഷ്ഠി പൂജ നാളെ നടക്കും. ഷഷ്ഠി പൂജ, കലശം, അഭിഷേകങ്ങൾ, പഞ്ചാമൃതം, നെയ് വിളക്ക് സമർപ്പണം, വിശേഷാൽ പൂജകൾ, പ്രസാദ ഊട്ട് എന്നിവയും നടക്കും. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.