തൊടുപുഴ: വിദ്യാരംഗം കലാസാഹിത്യവേദി തൊടുപുഴ സബ്ജില്ലാതല പ്രവർത്തന ഉദ്ഘാടനവും വിവിധ ക്ളബുകളുടെ സകൂൾതല ഉദ്ഘാടനവും കല്ലാനിക്കൽ സെന്റ് ജോർജസ് ഹയർ സെക്കന്ററി സ്കൂളിൽ നാളെ നടക്കും. നാളെ രാവിലെ 10.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സിനിമാതാരം രമ്യ സുരേഷ് ഉദ്ഘാടനം നിർവ്വഹിക്കും. സ്കൂൾ മാനേജർ ഫാ. സോർട്ടർ പെരിങ്ങാരപ്പള്ളിയിൽ അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ ഡി. ഇ. ഒ ഷീബ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.