തൊടുപുഴ :കേരള കോൺഗ്രസ്സ് ജില്ലാ ജനറൽ ബോഡിയും അഡ്വ. ഫ്രാൻസിസിസ് ജോർജ്ജ് എം.പിക്ക് സ്വീകരണവും നാളെ രാവിലെ 10.30 മണിക്ക് തൊടുപുഴ സിസിലിയ ഓഡിറ്റോറിയത്തിൽ നടത്തത്തുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി വി.എ ഉലഹന്നാൻ അറിയിച്ചു.
പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ്ബ് അദ്ധ്യക്ഷത വഹിക്കും. പാർട്ടി ഉന്നധാതികാരസമിതി അംഗങ്ങൾ , സംസ്ഥാന ഭാരവാഹികൾ ,പോഷകസംഘടന സംസ്ഥാന പ്രസിഡന്റുമാർ, ജില്ലാ പ്രസിഡന്റുമാർ, ജില്ലാ ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.