തൊടുപുഴ: കേരളത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള നഗരസഭാ തല ശില്പശാലശിൽപ്പശാല നടത്തി. . നഗരസഭ തലത്തിൽ നിലവിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ പ്രവർത്തനം ഉറപ്പുവരുത്തുക, അപര്യാപ്തതകൾ കണ്ടെത്തി അവ പരിഹരിക്കുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കുക എന്നതാണ് ശില്പശാല കൊണ്ട് ഉദ്ദേശിക്കുന്നത്.
നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ശില്പശാല വൈസ് ചെയർപേഴ്‌സൺ പ്രൊഫ. ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധക്ഷരായ പി. ജി രാജശേഖരൻ, ബിന്ദു പത്മകുമാർ,കൗൺസിലർമാരായ ജോസ് മഠത്തിൽ , റസിയ കാസിം നഗരസഭാ സെക്രട്ടറി ബിജുമോൻ ജേക്കബ്, ക്ലീൻ സിറ്റി മാനേജർ മീരാൻ കുഞ്ഞ്, ക്യാമ്പയിൻ നോഡൽ ഓഫീസർ ബിജോ മാത്യു, കുടുംബശ്രീ മെമ്പർ സെക്രട്ടറി ശ്പ്രദീപ് രാജ്,നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ,ശുചിത്വ മിഷൻ വൈ പി, കെ എസ് ഡബ്ലൂ എം പി പ്രതിനിധികൾ, എൻജിഒസ്, യുവജന സംഘടനാ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു