vazha1

കുമളി; കുമളി പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ കുളമായതിൽ പ്രതിഷേധം. കോൺഗ്രസ് കുമളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മഴക്കാലം ആരംഭിച്ചതോടെ കുമളി പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ അവസ്ഥയാണ് ഇത്. ഒരു റോഡ് മാത്രമല്ല ഇത്തരത്തിൽ നിരവധി റോഡുകൾ തകർന്ന് കിടക്കുന്നു. പരാതിയുമായി നാട്ടുകാർ പലതവണ അധികാരികളെ സമീപിച്ചിട്ടും ഫലമില്ല. ഇതോടെയാണ് പ്രതിഷേധവുമായി കോൺഗ്രസ് കുമളി മണ്ഡലം കമ്മറ്റി രംഗത്ത് വരുന്നത്. കുമളി റോസാപ്പൂക്കണ്ടം റോഡിൽ പൊതുവേദിക്ക് സമീപം റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.. കോൺഗ്രസ് കുമളി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് പി പി റഹീം,നേതാക്കളായ എം. എം വർഗീസ്, ബിജു ദാനിയേൽ, ഹൈദ്രോസ് മീരാൻ, ആൻസി ജെയിംസ്, സന്തോഷ് ഉമ്മൻ, സിറിൽ യോഹന്നാൻ, ജയ മോൾ മനോജ്, എം എം നൗഷാദ്, ജോബിൻ പാലിയേത്തറ, മനോജ് മണ്ണിൽ, മനോജ് കാര്യമുട്ടം, സനൂപ് പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.