തൊടുപുഴ:ഓൾ കേരള ബാങ്ക് റിട്ടയറീസ് കൾച്ചറൽ അസോസിയേഷൻ തൊടുപുഴയിൽ കലാസാഹിത്യ സൗഹൃദസംഗമം നടത്തി. വായന പക്ഷാചരണത്തിന്റെ ഭാഗമായി തൊടുപുഴ എ.ഐ.ബി.ഇ.എ. ഭവനിൽ സംഘടിപ്പിച്ച പരിപാടി കൾച്ചറൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിത്സൺ ജോൺ ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ ജില്ലാ കമ്മിറ്റി ചെയർമാൻ കെ.എം.മുഹമ്മദ് റഷീദ് അദ്ധ്യക്ഷത വഹിച്ചു.സാഹിത്യകാരൻ തൊമ്മൻകുത്ത് ജോയി മുഖ്യാതിഥിയായിരുന്നു. പത്രവാർത്തകളെ അടിസ്ഥാനമാക്കി ഫെഡറേഷൻ ഒരുക്കിയ ക്വിസ് മത്സരത്തിൽ വിജയികളായവരേയും വീട്ടിൽ ഗ്രന്ഥശാല ഒരുക്കിയ കനാറ ബാങ്കിൽ നിന്നും വിരമിച്ച എൻ.വിജയനെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി സെൽവിൻ ജോൺ, സുകുമാർ അരിക്കുഴ, പോൾ റ്റി.ജെ, എന്നിവർ പ്രസംഗിച്ചു.