തൊടുപുഴ : പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് കാലങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന പ്രമോഷൻ തകിടം മറിക്കുന്ന വിധം സമഗ്ര ശിക്ഷാ കേരളയിൽ നടപ്പിലാക്കിയ ഉത്തരവ് പിൻവലിക്കണമെന്നവശ്യപ്പെട്ട് എൻ.ജി.ഒ യൂണിയനും കെ.ജി.ഒ.എ യും സംയുക്തമായി സംസ്ഥാനത്ത് എസ് പി ഡി,എസ് എസ് കെ,വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ
പ്രക്ഷോഭം സംഘടിപ്പിച്ചു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധപ്രകടനം എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം ഹാജറ ഉദ്ഘാടനം ചെയ്തു.കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗം പി.എം ഫിറോസ്,എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ,കെ ജി ഒ എ ജില്ലാ പ്രസിഡന്റ് സി കെ ജയശ്രീ, ജോബി ജേക്കബ് എന്നിവർ പ്രസംഗിച്ചു.