കട്ടപ്പന :അങ്കണവാടി ജീവനക്കാരുടെ അവകാശ ദിനത്തിന്റെ ഭാഗമായി അങ്കണവാടി വർക്കേഴ്സ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി ഐ ടി യു) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചത്. ഐ.സി.ഡി.എസ് പദ്ധതികളെയും അങ്കണവാടികളെയും സംരക്ഷിക്കുക,അങ്കണവാടി ജീവനക്കാർക്ക് നിയമാനുസൃതമായി മിനിമം വേതനവും സാമൂഹ്യ സുരക്ഷ പദ്ധതികളും പെൻഷനും അനുവദിക്കുക. സ്വകാര്യവത്ക്കരണ നീക്കം ഉപേക്ഷിക്കുക. ലേബർ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. സി.ഐ. ടി.യു ജില്ലാ സെക്രട്ടറി കെ. എസ് മോഹനൻ സമരം ഉദ്ഘാടനം ചെയ്തു. നേതാക്കളായ സജി, സി ആർ മുരളി, വനജാകുമാരി , റ്റോമി ജോർജ് , കെ എൻ വിനീഷ് കുമാർ , റ്റിജി എം രാജു തുടങ്ങിയവർ സംസാരിച്ചു.