രാജാക്കാട്:രാജാക്കാട് ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.ജി.ഇറ്റി .ഏരിയ ലീഡർ അഡ്വ.എ.വി വാമനകുമാർ സ്ഥാനാരോഹണകർമ്മം നിർവ്വഹിച്ചു.ലയൺസ് ക്ലബ്ബ് പ്രസിഡന്റ് കെ.പി ജെയിൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി വി.എസ് പുഷ്പജൻ പതാകവന്ദനം നടത്തി.ഫസ്റ്റ് വൈസ് പ്രസിഡന്റ് എ.വി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.സെക്രട്ടറി പി.എൻ സജികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സേവന പദ്ധതികളുടെ ഉദ്ഘാടനം ജി.ഇ.റ്റി കോർഡിനേറ്റർ എ.പി ബേബിയും മെഡിക്കൽ ഫണ്ട് വിതരണം ജില്ലാ
പ്രോഗ്രാം സെക്രട്ടറി ജെയിൻ അഗസ്റ്റ്യൻ,ആദരിക്കൽ ചടങ്ങ് റീജിയൻ ചെയർപേഴ്സൺ ബേസിൽ റ്റി.ജേക്കബ്ബ്, വിവിധ അവാർഡുകളുടെ വിതരണം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ് ബിജു,എന്നിവർ നിർവ്വഹിച്ചു.പ്രസിഡന്റ് ടി.എസ് സുർജിത്, സെക്രട്ടറി പി.എം രൻദീപ്,ട്രഷറർ ഫ്രാൻസീസ് അറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങാണ് നടത്തിയത്.