പീരുമേട്:യോഗാ അസോസിയേഷൻ ഓഫ് ഇടുക്കിയുടെയും ജില്ല സ്‌പോർട്സ് കൗൺസിലിന്റെയും അഭിമുഖത്തിൽ നടത്തുന്ന ഒൻപതാമത് ജില്ല സ്‌പോർട്സ്‌യോഗാസന ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ 20 ന് കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽകോളേജ് വച്ച് നടത്തുന്നു. സബ്ജൂനിയർ (814), ജൂനിയർ(1418), സീനിയർ(18 നു മുകളിൽ ), എന്നീ ഭാഗങ്ങളായി സ്ത്രീകൾക്കും, പുരുഷന്മാർക്കും വ്യത്യസ്തവേദികളിലാവും മത്സരങ്ങൾ സംഘടിപ്പിക്കുക.യോഗാസന മത്സരങ്ങളിൽ പങ്കെടുക്കുന്ന ഒരു മത്സരാർത്ഥിക്ക് ഈ മത്സരയിനത്തിന് പുറമേ ആർട്ടിസ്റ്റിക്‌സോളോ, ആർട്ടിസ്റ്റിക് പെയർ, റിഥമിക് പെയർ, ഫ്രീ ഫ്‌ളോയോഗ ഡാൻസ്, എന്നീ മത്സര ഇനങ്ങളിലും പങ്കെടുക്കാവുന്നതാണ് ട. മത്സരത്തിനായി രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂലായ് 18 ന് വൈകിട്ട് 6 മണി.ജില്ലാതല മത്സരത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്യും .തുടർന്ന് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മെഡൽ വിതരണവും നടക്കും, പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു, ജില്ലയിലെ വ്യക്തികൾക്കും, സ്‌പോർട്സ് ക്ലബ്ബുകൾക്കും, സ്‌കൂളുകൾക്കും, മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ് കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷൻ,ഷീജാ രഘു -70 25 19 28 20
ലാൽ കെ -95 67 55 36 43 മാത്യു-99 47 08 29 35,അജിത് പി രാജു-85 47 80 87 02