പീരുമേട്: ഹൃദയ സംബന്ധമായ രോഗത്തിനോട് മല്ലടിക്കുന്ന പാമ്പനാർ എൽ.എം.എസ്. സ്വദേശി കറുപ്പുസ്വാമി സഹായനിധിക്കുവേണ്ടി പഴയപാമ്പനാർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചങ്ക്സ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് സമാഹരിച്ച 27600 രൂപ
പീരുമേട് പഞ്ചായത് പ്രസിഡന്റ് ആർ. ദിനേശന് കൈമാറി.കൂലിപ്പണിക്കാരനായ കറപ്പുസാമി വിദ്യാത്ഥികളായ രണ്ടു മക്കളും ഭാര്യയുമായി വാടക വീട്ടിലാണ് താമസിക്കുന്നത്. രോഗ ബാധിതനായതോടെ ജോലിക്ക് പോകുന്നതിനും ബുദ്ധിമുട്ടാണ്.രോഗം ഭേദമാകാൻ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ് എന്നാൽ ഇതിനുള്ള ഭീമമായ തുക കണ്ടെത്താൻ ഈ കുടുംബത്തിന് കഴിയുന്നില്ല ഇതിനാലാണ് സുമനസ്സുകളുടെ സഹായം ഈ കുടുംബം തേടിയത് .ചങ്ക്സ് ക്ലബ് അംഗങ്ങളെ കൂടാതെ സഹായസമിതി ചെയർമാൻ ഫാ.സുനീഷ്. പി. ഡി, കൺവീനവർ ജോൺ പോൾ, .കമ്മറ്റി അംഗങ്ങളായ ടി.എം.ആസാദ്, . കെ.ശിവദാസ് എന്നിവരും പങ്കെടുത്തു.