deen

കട്ടപ്പന : നാട് തന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഡീൻ കുര്യാക്കോസ് എം. പി. കേരളത്തിൽ ഭരണമാറ്റത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയം നൽകിയ ജനങ്ങളെ നേരിൽകണ്ട് നന്ദി അറിയിക്കാൻ കട്ടപ്പനയിലും സമീപപ്രദേശങ്ങളിലും എം പി എത്തിയത്. യു.ഡി.എഫ് നേതാക്കൾ ഡീൻ കുര്യാക്കോസിന് ഉജ്ജ്വല സ്വീകരണവും ഏർപ്പെടുത്തി. യു.ഡി.ഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടികുഴി, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് പുത്തനാട്ട്, നഗരസഭ അദ്ധ്യക്ഷ ബീന ടോമി, യു.ഡി എഫ് നേതാക്കളായ സിജു ചക്കുംമൂട്ടിൽ,ജോയ് കുടക്കച്ചിറ, സിബി പറപ്പായി, ജോയ് ആനിത്തോട്ടം, പ്രശാന്ത് രാജു, തുടങ്ങിയവർ സ്വീകരണ പരിപാടിക്ക് നേതൃത്വം നൽകി.