ഇടുക്കി: പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിലുളള വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ നിയമിക്കുന്നു. പട്ടിക വർഗ്ഗ യുവതി ,യുവാക്കൾക്ക് അപേക്ഷിക്കാം. അടിമാലി, മൂന്നാർ, മറയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലായി ഏഴ് ഒഴിവുകളുണ്ട്. എസ്.എസ്.എൽ സി പാസ്സായ 18 വയസ്സ് പൂർത്തിയായവരും, 35 വയസ്സ് കഴിയാത്തവരുമായിരിക്കണം. ബിരുദധാരികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും.ഉദ്യോഗാർത്ഥികളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപ രൂപയിൽ കവിയരുത്. പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം പതിനായിരം രൂപ ഓണറേറിയം ലഭിക്കും.അപേക്ഷകരെ സ്വന്തം ജില്ലയിൽ മാത്രമേ പരിഗണിക്കുകയുളളൂ.എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷ ഫോറങ്ങൾ അടിമാലി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ പരിധിയിലുളള അടിമാലി, മൂന്നാർ, മറയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും ലഭിക്കും. അവസാന തീയതി ജൂലായ് 20 .