തൊടുപുഴ: വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എൻട്രി ഹോം ഫോർ ഗേൾസ് എന്ന സ്ഥാപനത്തിലെക്ക് ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, കെയർ ടേക്കർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ വനിതകളെ നിയമിക്കുന്നു. മൂന്ന് തസ്തികകളിലും തിരഞ്ഞെടുക്കപ്പെടുന്നവർ താമസിച്ചു ജോലി ചെയ്യേണ്ടതാണ്. ഭക്ഷണവും താമസസൗകര്യവും സൗജന്യം.

ഹോം മാനേജർ തസ്തികയിലേക്ക് എംഎസ്ഡബ്യൂ / സോഷ്യോളജിയിൽ ബിരുദാനന്ദര ബിരുദം/സോഷ്യോളജി. ഈ മേഖലയിൽ 2 വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. വേതനം : 22,500 രൂപ, 25 വയസ് പൂർത്തിയായിരിക്കണം.ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലേക്കുളള യോഗ്യത എംഎസ്ഡബ്യൂ / സോഷ്യേളജിയിലോ സൈക്കോളജിയിലോ ബിരുദാനന്ദര ബിരുദം. രണ്ട് വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.വേതനം 16,000 രൂപ, പ്രായം 25 വയസ് പൂർത്തിയായിരിക്കണം കെയർ ടേക്കർ തസ്തികയിലേക്കുളള യോഗ്യത പ്ലസ് ടു .പ്രായം : 25 വയസ് .വേതനം : 12,000 രൂപ. അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ, ആധാറിന്റെ പകർപ്പ് എന്നിവ സഹിതം, ദി ഡയറക്ടർ, വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി, മൗണ്ട് കാർമൽ ചർച്ച് ക്യാമ്പസ്, മൂന്നാർ (പി.ഓ.) 685612, ഇടുക്കി എന്ന വിലാസത്തിലോ, vsssmunnar@gmail.com എന്ന ഈമെയിൽ വിലാസത്തിലോ 14 ന് വൈകിട്ട് 5 ന് മുൻപായി ലഭ്യമാക്കേണ്ടതാണ്.ഫോൺ. 9961227833.