അടിമാലി. അന്തിയുറങ്ങാൻ ഒരു തുണ്ട് ഭൂമിയോ കിടപ്പാട മോ ഇല്ലാത്ത നിർദ്ദനരായ മൂന്ന് വ്യത്യസ്ത മതവിഭാവങ്ങളിൽ ഉള്ളവർക്കായി വീടും സ്ഥലവും നൽകി മാതൃക ആവുകയാണ് അടിമാലി കൊല്ലമ്മാവുടി കെ.എൻ പ്രസാദും( കെ.എൻ പി ) സഹപ്രവർത്തകരും. അടിമാലി ടൗണിന് സമീപം എസ്.എച്ച് കോൺവെന്റ് റോഡിൽ 5 സെന്റ് സ്ഥലവും വീടും നൽകുന്നത്. അടിമാലി എസ് എൻ സി പി ശാഖ നിർദേശിക്കുന്ന ഹിന്ദു സമുദായത്തിൽ പ്പെട്ട കുടുംബത്തിനും, അടിമാലി ജുമാ മസ്ജിദ്ദ്നിർദേശിക്കുന്ന മുസ്ലീം വിഭാഗത്തിൽ പ്പെട്ട ഒരു കുടുംബത്തിനും , അടിമാലി സെന്റ് ജൂഡ് കത്തീഡ്രൽ പള്ളി ശുപാർശ്വ ചെയ്യുന്ന ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട നിർദ്ദനരായ കുടുംബങ്ങൾക്കാണ് വീട് നൽകുക. അടുത്ത മൂന്നു മാസം കൊണ്ട് 60 ലക്ഷം രൂപാ ചിലവിൽ മൂന്നു വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കി താക്കോൽ ദാനം നിർവ്വഹിക്കുമെന്ന് കെ.എൻ പ്രസാദ് പറഞ്ഞു. ഇതിനു മുന്നോടിയായി ഇന്നലെ മൂന്നു മതവിഭാഗങ്ങളുടെയും അത്മീയ നേതാക്കാൾ ചേർന്ന് മൂന്നു വീടുകളുടെയും കട്ടിള വെയ്പ് ചടങ്ങ് നടന്നു. അടിമാലി ക്ഷേത്രം മേൽ ശാന്തി അജിത് മഠത്തുമുറി, ഉസ്ദാദ് നൗഫൽ ബാഖവി, സെന്റ് ജൂഡ് ചർച്ച് വികാരി ജോർജ്ജ് പട്ടത്തേക്കുഴി എന്നിവർ ചേർന്ന് മൂന്നു വീട്ടുകളുടെയും മതാചരപ്രകാരം കട്ടളക വെയ്പ് ചടങ്ങ് നടന്നു. അടിമാലിയിലെ വിവിധ സാമുദായിക സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തുള്ളവർ ചടങ്ങിന് സാക്ഷികളാകാൻ എത്തിയിരുന്നു.