കുമളി: കാട്ടുപന്നിയെ കുരുക്കുവെച്ച് പിടികൂടി ഇറച്ചിയാക്കി വിൽപ്പന നടത്തിയ കേസിൽ ഒരാൾ പിടിയിലായി. കുമളി ചെങ്കര ശങ്കരഗിരി സ്വദേശി മാരിയപ്പ (44) നെയാണ് കുമളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. കൂട്ടുപ്രതിയായ പി.വി. വിമൽ(42) ഒളിവിലാണ്. കാട്ടുപന്നികളെ കുരുക്ക് െവച്ച് പിടികൂടി മാംസം വിൽപ്പന നടത്തുന്നതായി കുമളി റേഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ തുടർന്നാണ് പ്രതികൾ പിടിയിലായത്. കുമളി റേഞ്ച് ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ വനപാതകർ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട്ടിൽ നിന്നും കാട്ടുപന്നിയുടെ ഇറച്ചി കണ്ടെത്തി.