അടിമാലി: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ തൊട്ടിയാർ ജലവൈദ്യുത പദ്ധതി പ്രവർത്തനസജ്ജമായി. ട്രയൽ റൺ നടത്തിയത് വിജയകരമായതിനെത്തുടർന്ന് ഏറെ താമസിയാതെ പദ്ധതി കമ്മീഷൻ ചെയ്യും. 40 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയിൽ 10മെഗാവാട്ട് ഉത്പാദനമാണ് ട്രയൽറണ്ണിൽ നടത്തിയത്. ലോവർ പെരിയാർ ചാലക്കുടി 220 കെ.വി ലൈനിലേക്കാണ് വൈദ്യുതി കടത്തിവിട്ടത്. അടിമാലി പഞ്ചായത്തിലെ തൊട്ടിയാറിൽ തടയണ നിർമിച്ച് പെരിയാറിനു സമീപത്ത് നീണ്ടപാറയിലാണ് വൈദ്യുതി നിലയം സഥാപി ച്ചിരിക്കുന്നത്.
എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം.ഷൈലയുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നട ന്നുവന്നിരുന്നത്. 207 കോടി രൂപക്കാണ് പദ്ധതിയുടെ ടെൻഡർ നടപടികൾ നടന്നത്.2009ൽനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും പാതിവഴിയിൽ നിലച്ചു. 2018ൽ എസ്റ്റമേറ്റ് പുതുക്കിയ ശേഷം 280കോടിക്ക് വീണ്ടും ടെൻഡർനടപടികൾപൂർത്തീകരിച്ചാണ് നിർമ്മാണ ജോലികൾഅന്തിമഘട്ടത്തലേക്ക് നീങ്ങിയത്. ആദ്യംനൽകിയ കരാർ റദ്ദാക്കി രണ്ടാമത് മറ്റൊരു കരാർചെയ്യേണ്ടി വന്നതും 2018ലെപ്രളയവും 2019ലെകാലവർഷക്കെടുതികളും പിന്നാലെയെത്തിയ കൊവിഡും എല്ലാം പദ്ധതിയുടെ നിർമ്മാണപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു.ചില അവസാനവട്ട പണികൾമാത്രമാണ് ഇനി അവശേഷിക്കുന്നത്.
=തൊട്ടിയാർ മുതൽപത്താംമൈലിന് സമീപം വരെയുള്ള പുഴയുടെ ഇരു കരകളിലുമായി 10 ഹെക്ടറോളം ഭൂമിയാണ് പദ്ധതിക്കു വേണ്ടി വൈദ്യുതി വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ഇതോടൊപ്പം വനം, റവന്യുവകുപ്പുകളിൽനിന്ന് പദ്ധതിക്ക് ആവശ്യമായഭൂമിയും ഏറ്റെടുത്തിരുന്നു. ദേവിയാർ പുഴക്കുകുറുകെ 222 മീറ്റർ നീളത്തിലാണ് തടയണ നിർമിച്ചിട്ടുള്ളത്.
=ദേവിയാർ പുഴയുടെ ഭാഗമായ വാളറക്ക് സമീപം തൊട്ടിയാറിൽ തടയണ നിർമിച്ച് പെരിയാറിന്റെ തീരത്ത് നീണ്ടപാറയിൽ നിർമ്മിച്ചിട്ടുള്ള നിലയത്തിൽ വെള്ളം എത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
മഴക്കാലത്ത് ദേവിയാർ പുഴയിലൂടെ ഒഴുകിയെത്തുന്ന ജലം തൊട്ടിയാർ സംഭരണിയിൽ ശേഖരിച്ച ശേഷമാണ് പെൻസ്റ്റോക്ക് പൈപ്പ് വഴി നീണ്ട പാറയിൽ എത്തിക്കുന്നത്. അധികമായി വരുന്ന ജലം വാളറ വെള്ളച്ചാട്ടമായി ഒഴുകി നേര്യമംഗലത്ത് എത്തും.
=തൊട്ടിയാറിൽ ജലം സംഭരിക്കുന്നതോടെ പത്താം മൈൽ മേഖല വിനോദസഞ്ചാരികൾക്ക് ഒരു ആകർഷക കേന്ദ്രമാകും. പുതുമയുള്ള കാഴ്ചയാകും. ദേശീയപാതയോരം ചേർന്നാണ് ജലസംഭരണി എന്നതും ഏറെ മേഖലയുടെ ടൂറിസം വികസനത്തിന് ഏറെ ഗുണംചെയ്യും.