mes

വണ്ടൻമേട്: കഠിനാദ്ധ്വാനത്തിനും നിരന്തര പരിശ്രമത്തിനും ഒപ്പം പഠിക്കേണ്ടത് എങ്ങനെയെന്ന് അറിയൽ കൂടിയാണ് വിജയത്തിന്റെ അടിത്തറയെന്ന് മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് പറഞ്ഞു. . ആമയാർ എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പി.ടി.എ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല രക്ഷിതാക്കളും അദ്ധ്യാപകരും ലഭ്യമായാലും സ്വന്തം അഭിരുചി തിരിച്ചറിയാതെയുള്ള പഠനം മികച്ച വിജയം സമ്മാനിക്കില്ല.പഠനകാലയളവിൽ ഉടനീളം മാതാപിതാക്കളെ ആശ്രയിക്കുന്നതിനപ്പുറം രാജ്യത്തിനകത്തും പുറത്തും ലഭ്യമായ വിവിധങ്ങളായ സ്‌കോളർഷിപ്പുകൾ ഏതൊന്നു മനസിലാക്കി അത് നേടിയെടുക്കുന്നവരായി വിദ്യാർത്ഥി സമൂഹം മാറണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
പി.ടി.എ പ്രസിഡന്റ് ഷോജി മാത്യു അദ്ധ്യക്ഷനായ ചടങ്ങിൽ എം.ഇ.എസ് ഇ ജില്ലാ പ്രസിഡന്റ് അഡ്വ. പി.എച്ച് ഹനീഫ റാവുത്തർ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ സെക്രട്ടറി ഷാജിമോൻ പുഴക്കര, പ്രിൻസിപ്പൾ ഫിറോസ് സി.എം, ഹെഡ്മിസ്ട്രസ് വസുന്ധര ദേവി, അദ്ധ്യാപകരായ റിയാസ് .എസ് ,അബ്ദുൽ ഷുക്കൂർ .എം എന്നിവർ സംസാരിച്ചു.