തൊടുപുഴ: അരിക്കുഴ കോട്ടാറ്റ് വിഷുവണ്ണുവർ ക്ഷേത്രത്തിൽ(തൃക്ക) പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ഇന്ന് പഞ്ചാരിമേളം അരങ്ങേറ്റം നടക്കും. ക്ഷേത്രവാദ്യ കലാനിലയത്തിൽ കലാനിലയം അനിലിന്റെ ശിക്ഷണത്തിൽ ചെണ്ട അഭ്യസിച്ച അഖിൽശങ്കർ, ഹരികൃഷ്ണൻ നമ്പൂതിരി, ഉണ്ണിമാരാർ , ദാമോദരൻ നമ്പൂതിരി, ദിലീപ് മാരാർ, അരുൺ എം. എസ്, അനന്തകൃഷ്ണൻ എന്നിവരാണ് ഇന്ന് വൈകിട്ട് ആറിന് അരങ്ങേറ്റം കുറിക്കുന്നത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇവർ ഒരുവർഷംകൊണ്ടാണ് മേളം അഭ്യസിച്ചത്.