തൊടുപുഴ : ഫുട്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന യൂത്ത് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി സ്‌കോർ ലൈൻ സ്‌പോർട്‌സുമായി സഹകരിച്ച് സൗജന്യ ഫുട്‌ബോൾ പരിശീലന ക്യാമ്പിലേക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു.
ജില്ലയിൽ കരിമണ്ണൂർ സെന്റ് ജോസഫ് സ്‌കൂൾ ഗ്രൗണ്ട്,കുമളി വി.എച്ച്.എസ്. സ്‌കൂൾ ഗ്രൗണ്ട്, ശാന്തഗിരി സ്‌പോർട്‌സ് അസോസിയേഷൻ ഗ്രൗണ്ടിലുമാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ10 ന് കരിമണ്ണൂർ സെന്റ് ജോസഫ് സ്‌കൂൾ ഗ്രൗണ്ടിൽ2011 ജനുവരി ഒന്ന് മുതൽ ഡിസസംബർ 31 വരെകാലയളവിൽ ജനിച്ചവർക്കും ഞായറാഴ്ച രാവിലെ 9ന് കുമളി വി.എച്ച്.എസ്.എസ്. ഗ്രൗണ്ടിൽ 2009 ജനുവരി ഒന്ന് മുതൽ 2010 ഡിസസംബർ 31 വരെ ജനിച്ചവർക്കും ഞായറാഴ്ച 2ന് ശാന്തിഗിരി സ്‌പോർട്ട്‌സ് അസോസിയേഷൻ ഗ്രൗണ്ടിൽ2007 ജനുവരി ഒന്ന് മുതൽ 2008ഡിസംബർ 31 വരെ ജനിച്ചവർക്കും സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം സെലക്ഷൻ ലഭിക്കുന്നവർക്ക് വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിലുള്ള സൗജന്യ പരിശീലന ക്യാമ്പിൽ പങ്കെടുക്കാം.ഇതിൽ നിന്നും മികവ് പുലർത്തുന്ന കായിക താരങ്ങൾക്ക് കെ.എഫ്.എ യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന റസിഡൻഷ്യൽ ക്യാമ്പിൽ വിദേശ പരിശീലകരുടെ നേതൃത്വത്തിൽ നടത്തുന്ന ഫുട്‌ബോൾ ക്യാമ്പിൽ പങ്കെടുക്കാൻ അവസരംലഭിക്കും കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8129806058