തൊടുപുഴ: കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ പാർലമെന്റിൽ ശക്തമായ ശബ്ദം ഉയർത്തുമെന്ന് അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം.പിപറഞ്ഞു.. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവും കാർഷിക മേഖലയിലെ അരക്ഷിതാവസ്ഥയും കർഷകരെ ദോഷകരമായി ബാധിക്കുകയാണ്. വന്യജീവികളുടെ ആക്രമണങ്ങളും കൃഷിനാശവും ഇടുക്കി പോലുള്ള ജില്ലയിൽ വ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. കേന്ദ്രത്തിന്റെ പുതിയ ഇറക്കുമതി നയം റബറും സുഗന്ധവ്യഞ്ജനങ്ങളും ഉൾപ്പെടെ കാർഷിക ഉൽപ്പന്നങ്ങൾക്ക് വിലയിടിവ് സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എം കെ കണ്ണനും, കെ എസ് സി സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോൺസ് ജോർജിനും ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. സ്വീകരണ സമ്മേളനം കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് അധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ പി.സി തോമസ്, ആന്റണി ആലഞ്ചേരി, തോമസ് പെരുമന, അഡ്വ. ജോസഫ് ജോൺ, ഷീല സ്റ്റീഫൻ, ജോസി ജേക്കബ്, വർഗീസ് വെട്ടിയാങ്കൽ, എം മോനിച്ചൻ, വി എ ഉലഹന്നാൻ, ജോജി എടപ്പള്ളികുന്നേൽ, ജോയി കൊച്ചുകരോട്ട്, സിനു വാലുമ്മൽ, ലത്തീഫ് ഇല്ലിക്കൽ, സാബു വേങ്ങവേലി, കെ എ പരീത്, അഡ്വ. ഷൈൻ വടക്കേക്കര, ടോമിച്ചൻ മുണ്ടുപാലം, സണ്ണി കളപ്പുര തുടങ്ങിയവർ പ്രസംഗിച്ചു.