pothinkandam
പോത്തിൻകണ്ടം ശ്രീനാരായണ യു.പി സ്‌കൂൾ കുട്ടികൾ തയ്യാറാക്കിയ പേപ്പർ ക്യാരി ബാഗുകൾ പി.റ്റി.എ യ്ക്ക് കൈമാറി പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പ്രഖ്യാപനം നടത്തുന്നു

കരുണാപുരം : ലോക പേപ്പർ ബാഗ് ദിനത്തോടനുബന്ധിച്ച് പോത്തിൻകണ്ടം ശ്രീനാരായണ യു.പി സ്‌കൂൾ കുട്ടികൾ തയ്യാറാക്കിയ പേപ്പർ ക്യാരി ബാഗുകൾ പി.റ്റി.എ യ്ക്ക് കൈമാറി പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പ്രഖ്യാപനം നടത്തി. സ്‌കൂൾ പി.റ്റി.എ പൊതുയോഗത്തിൽ വച്ചായിരുന്നു പ്രഖ്യാപനം. ജന്മദിനം പോലെയുള്ള വിശേഷാവസരങ്ങളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മധുരപലഹാരങ്ങൾ ഒഴിവാക്കി മരത്തൈകളും പൂച്ചെടികളും വച്ചു പിടിപ്പിക്കുന്നതിന് പൊതുയോഗം തീരുമാനിച്ചു. കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ശോഭനാമ്മ ഗോപിനാഥ്, സ്‌കൂൾ മാനേജർ പി. കെ. തുളസീധരൻ , പി.റ്റി.എ പ്രസിഡന്റ് വിനീത് പാലത്താറ്റിൽ , പഞ്ചായത്ത് മെമ്പർ സി. എം. ബാലകൃഷ്ണൻ, സ്‌കൂൾ ഹെഡ് മിസ്ട്രസ് മിനിമോൾ ഭാസ്‌ക്കരൻ, പി. റ്റി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.