തൊടുപുഴ: ലയൺസ് ക്ലബ് തൊടുപുഴയുടെ സാരഥികളുടെ സ്ഥാനാരോഹണവും വിവിധ സർവീസ് പ്രൊജക്ടുകളുടെ ഉദ് ഘാടനവും നടന്നു. പി അജീവ് (പ്രസിഡന്റ് ) , ഡോ.ബോണി ജോസ് ടോം(സെക്രട്ടറി ) ,സജി മാത്യു ( ട്രഷററാർ) എന്നിവർ സ്ഥാനമേറ്റു.
ഡോ. മെർലിൻ ഏലിയാസ്, സുനിൽ അഗസ്റ്റിൻ, ഡോ. ജേക്കബ് എബ്രഹാം എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
മുൻ ഡിസ്ട്രിക്ട് ഗവർണർ റോയ് വർഗീസ് മുഖ്യാതിയായിരുന്ന ചടങ്ങിൽ റീജണൽ ചെയർമാൻ സനൽ എൻ. എൻ. സർവ്വീസ് പ്രൊജക്ടുകളുടെ ഉദ് ഘാടനം നിർവ്വഹിച്ചു.കമ്മ്യൂണിറ്റി കിച്ചൺ, ഡയബറ്റിസ് ക്യാമ്പുകൾ, കരിയർ ഗയിഡൻസ് പ്രോഗ്രാമുകൾ, ഗ്രൂപ്പ് ഫാമിംഗ്, സ്വപ്ന ഭവനം, ഡയാലിസിസ് സെന്റർ, നേത്രചികിത്സാ ക്യാംപുകൾ , പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതികൾ തുടങ്ങി ആഗോള തലത്തിലുള്ള എല്ലാ പ്രെജക്ടുകളും തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമുള്ള സാധാരക്കാർക്ക് ഉതകുന്ന വിധം നടപ്പാക്കുമെന്ന് പ്രസിഡന്റ് പി. അജീവ് അറിയിച്ചു.