കട്ടപ്പന :കട്ടപ്പനയാറിന്റെ ഭാഗമായ പള്ളിക്കവല ഫോർത്തു നാത്തൂസ് നഗറിലെ തോട്ടിൽ 10 ചാക്കുകളിലായി ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ തള്ളിയ സംവത്തിൽ കേറ്ററിംഗ് ഥാപനത്തിനെതിരെ നടപരിയെടുക്കും. തിങ്കളാഴ്ച്ച രാത്രിയിലാണ് മാലിന്യനിക്ഷേപം നടന്നത്.
ഇതിന് പിന്നാലെ പള്ളിക്കവല ഇടുക്കിക്കവല ബൈപ്പാസ് റോഡിൽ ഹൗസിംഗ് ബോർഡ് വക സ്ഥലത്തും സമാന രീതിയിൽ മാലിന്യം തള്ളിയിരുന്നു.ഇത് വിവാഹ സൽക്കാരത്തിന്റെ മാലിന്യമാണ് കണ്ടെത്തുകയും ചെയ്തിരുന്നു.സംഭവത്തിൽ അങ്കമാലി ആസ്ഥാനമായ ചീസ് ദ ബോർഡ് കേറ്ററിംഗ് സ്ഥാപനത്തിനെതിരെ നഗരസഭ നടപടിയെടുക്കും.
കട്ടപ്പനയാർ മാലിന്യ വാഹിനിയാകുന്നു.
കട്ടപ്പന ആനവിലാസം ബൈപാസ് റോഡായി ഉപയോഗിക്കുന്ന പാതയാണ് കരിമ്പാനിപ്പടി ചപ്പാത്ത് റോഡ്.റോഡിന്റെ ശോച്യാവസ്ഥ മൂലം പലപ്പോഴും ആളുകൾ ഇതുവഴി യാത്ര ചെയ്യാറില്ല. ഇത് മുതലെടുത്താണ് സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിൽ റോഡിൽ നിന്നും ആറ്റിലേക്ക് വ്യാപകമായി മാലിന്യം തള്ളുന്നത്. വ്യാഴാഴ്ച്ച രാത്രിയിൽ ലോഡ് കണക്കിന് മാലിന്യമാണ് ആറ്റിലേക്ക് തള്ളിയിരിക്കുന്നത്. നിരവധി കുടിവെള്ള പദ്ധതികളാണ് കട്ടപ്പനയാറിനേ ആശ്രയിച്ച് പ്രവർത്തിക്കുന്നത്. ഒപ്പം നിരവധി ആളുകൾ കുടിവെള്ളത്തിനായും മറ്റ് വിവിധ ആവശ്യങ്ങൾക്കായും ആറ്റിലെ ജലം ഉപയോഗിക്കുന്നുമുണ്ട്.
പെരിയാറിലേക്ക് ഒഴുകുന്ന കട്ടപ്പനയാറ്റിൽ ഇത്തരത്തിൽ മാലിന്യ നിക്ഷേപം നടത്തുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കും. മാലിന്യനിക്ഷം നടത്തുന്നവരെ പിടികൂടുമെന്നും ക്യാമറയുണ്ടെന്നും കാണിച്ച് നഗരസഭ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോർഡുകൾ വെറും പ്രഹസനം മാത്രമാണ്.