കോവിൽമല: എസ്. എൻ.ഡി.പി യോഗം മലനാട് യൂണിയനിലെ കോവിൽമല ശാഖയിൽവയൽവാരം കുടുബയൂണിറ്റിന്റെ വാർഷിക പൊതുയോഗം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2ന് ശാഖ ഓഡറ്റോറിയത്തിൽ നടക്കും. ശാഖാ സെക്രട്ടറി എൻ. എസ് അജീഷിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം ശാഖാ പ്രസിഡന്റ് ടി. ജി. പ്രശാന്ത് ഉദ്ഘാടനം ചെയ്യും ശാഖയോഗം വൈസ് പ്രസിഡന്റ് വി . ജി . ബിജു മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കമ്മറ്റി അംഗം എൻ.റ്റി. ഷാജി , വനിതാ സംഘം പ്രസിഡന്റ് ഇന്ദു സാബു, സെക്രട്ടറി ഉഷ സന്തോഷ് , യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി വിഷ്ണു.ടി.കാവനാൽ യൂണിറ്റ് പ്രസിഡന്റ് യദുകൃഷ്ണൻ സെക്രട്ടറി പി.കെ. വനോദ് തുടങ്ങിയവർ സംസാരിക്കുമെന്ന് കുടുംബയൂണിറ്റ് യൂണിറ്റ് ചെയർമാൻ ടി. ബി സോമൻ കൺവീനർ സരസമ്മ ദിവാകരൻ എന്നിവർ അറിയിച്ചു