അടിമാലി: അടിമാലി- കുമളി ദേശീയപാതയിൽ ൽ അടിമാലി ടൗണിനു സമീപം അപകടകരമായി നിന്നിരുന്ന മരങ്ങൾ വെട്ടിമാറ്റി.കഴിഞ്ഞ ദിവസം ഒടിക്കൊണ്ടിരുന്ന ബസ്സിനു മുകളിൽ മരം വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റിരുന്നു. ഈ മേഖലയിൽ നിരവധി മരങ്ങൾ അപകട ഭീഷണി ഉയർത്തി നിന്നിരുന്നു. ഓട്ടോ, ലോറി സ്റ്റാൻഡുകളിലാണ് അപകട സ്ഥിതി ഉണ്ടായിരുന്നത്.ദേശീയപാത വിഭാഗം അധികൃതരുടെ ഇടപെടലിനെത്തുടർന്നാണ് മരങ്ങൾ വെട്ടിമാറ്റിയത്.