ഒരു ഓട്ടോ റിക്ഷയും ബൈക്കും തകർന്നു
പീരുമേട്: ഇന്നലെ ഉച്ചക്ക് ശേഷം വണ്ടിപ്പെരിയാർ പ്രദേശത്ത് പെയ്ത കനത്ത മഴയിൽ വൻ മരത്തിന്റെ ശിഖിരം ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് ഒടിഞ്ഞു വീണ് രണ്ട്പേർക്കും വഴിയാത്രക്കാരായ മൂന്ന് വിദ്യാർത്ഥികൾക്കും പരിക്കേറ്റു. . കൊല്ലം -തേനി ദേശീയപാതയിൽ മഞ്ജുമല വില്ലേജ് ഓഫീസിന് സമീപമാണ് മരം ഒടിഞ്ഞുവീണത്.
വൈകുന്നേരംസ്‌കൂൾ കഴിഞ്ഞ കുട്ടികൾ നടന്നു പോകുമ്പോഴാണ് അപകടമുണ്ടായത്.
വണ്ടിപ്പെരിയാർ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളായ ഗോകുൽ (17) ഹരിപ്രസാദ് (16) കയ്‌സ് (16) വണ്ടിപ്പെരിയാർ സ്വദേശികളായ സുനിൽ ( 25 ) സത്യബാലൻ ( 27 ) എന്നിവർക്കാണ് പരിക്കേറ്റത്. ഗോകുലിന് തലയ്ക്ക് പരിക്ക് പറ്റി. ഓട്ടോയ്ക്കൊപ്പം ഒരു ബൈക്കിനുമുകളിലുമായാണ് മരം വീണത്. മരക്കൊമ്പ് വീണ് സമീപത്തുള്ളചായക്കടയ്ക്കും കേട്പാട് പറ്റി. ഇന്നലെ വൈകുന്നേരം അഞ്ചോട് കൂടിയാണ് സംഭവം. കനത്ത മഴയെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പീരുമേട്ടിൽ നിന്ന് ഫയർഫോഴ്‌സ് യൂണിറ്റ് അംഗങ്ങൾ എത്തി റോഡിലേയ്ക്ക് വീണ മരങ്ങൾ വെട്ടിമാറ്റി .