മുട്ടം: എസ്. എൻ. ഡി​. പി​യോഗം മുട്ടം ശാഖയി​ൽ സംയുക്ത വാർഷി​ക പൊതുയോഗം ഇന്ന് ഗുരുദേവക്ഷേത്രം ഓഡി​റ്റോറി​യത്തി​ൽ നടക്കും. ഉച്ചകഴി​ഞ്ഞ് രണ്ടി​ന് തൊടുപുഴ യൂണി​യൻ കൺ​വീനർ പി​. ടി​. ഷി​ബുവി​ന്റെ അദ്ധ്യക്ഷതയി​ൽ ചേരുന്ന യോഗം യൂണി​യൻ ചെയർമാൻ ബി​ജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂണി​യൻ അഡ്മി​നി​സ്ട്രേറ്റീവ് കമ്മറ്റി​യംഗം സ്മി​ത ഉല്ലാസ് സംഘടനാസന്ദേശം നൽകും. യൂണി​യൻ കമ്മറ്റി​യംഗം ടി​. കെ. രവി​കുമാർ, ശാഖാകമ്മറ്റി​യംഗം എൻ. എം. ടി​റ്റോ, ശാഖ വനി​താസംഘം പ്രസി​ഡന്റ് കൃഷ്ണകുമാരി​ സുഗതൻ, വനി​താസംഘം സെക്രട്ടറി​ ഉഷ അജി​, യൂത്ത്മൂവ്മെന്റ് പ്രസി​ഡന്റ് ഷി​ജോ തങ്കപ്പൻ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി​ അർജുൻ വി​ശാഖ് ജെയി​ൻ, കുമാരി​സംഘം യൂണി​യൻ പ്രസി​ഡന്റ് ഗോപി​ക മധു, കുമാരി​സംഘം ശാഖാ പ്രസി​ഡന്റ് അനഘ സുഭാഷ്, കുമാരി​സംഘം സെക്രട്ടറി​ അനുലക്ഷമി​ എന്നി​വർ പ്രസംഗി​ക്കും. ശാഖാ സെക്രട്ടറി​ എം. എസ് രവി​ വരവ് ചെലവ് കണക്ക് അവതരി​പ്പുി​ക്കും. ശാഖാ പ്രസി​ഡന്റ് സി​. കെ. ഗോപി​ സ്വാഗതവും വൈ പ്രസി​ഡന്റ് പി​. കെ. വി​ജയൻ നന്ദി​യും പറയും.