പീരുമേട്: കെ.എസ്.ടി.എയുടെ ആഭിമുഖ്യത്തിൽ വി​വി​ധ ആവശ്യങ്ങൾ ഉന്നയി​ച്ച് പീരുമേട് വി​ദ്യാഭ്യാസ ഉപജി​ല്ല ഓഫീസിന് മുൻപിൽ ധർണ്ണ നടത്തി​. വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുനക്രമീകരിക്കുക, തുടർച്ചയായി 6 പ്രവർത്തി ദിനങ്ങൾ ഒഴിവാക്കുക, വിദ്യാർത്ഥികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ. സംസ്ഥാന കമ്മിറ്റി അംഗം എം.രമേശ് ഉദ്ഘാടനം ചെയ്തു . സബ്ജില്ലാ സെക്രട്ടറി ജയൻ പി. എസ് , ദുരൈ രാജ്, പോൾ രാജ്, ശ്രീജിത് കുമാർ, അനീഷ് തങ്കപ്പൻ എന്നിവർ സംസാരിച്ചു.